ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തി. കര്‍ണ്ണാടക, തുംകൂറിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ അനന്യ, കാമുകന്‍ രംഗശ്യാമണ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് കൊറഗരെയിലെ കുളത്തില്‍ കണ്ടെത്തിയത്.
19 കാരിയായ അനന്യയും 45 കാരനായ രംഗശ്യാമണ്ണയും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. 26 വയസ്സിന്റെ പ്രായവ്യത്യാസമുള്ളതാണ് പ്രണയത്തെ എതിര്‍ക്കാന്‍ കാരണമായത്. എന്നാല്‍ പ്രണയത്തിന് പ്രായം തടസ്സമല്ലെന്ന നിലപാടില്‍ ഉറച്ച അനന്യയും രംഗശ്യാമണ്ണയും ബന്ധം തുടരുകയായിരുന്നു. ഇതിനിടയില്‍ വീട്ടുകാരുടെ എതിര്‍പ്പ് കൂടുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും ഏതാനും ദിവസം മുമ്പ് ഒളിച്ചേടിയത്. പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തിയത്.
