കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ ബാങ്കില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളെ മുള്ളേരിയയില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി. സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ ചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി ജബ്ബാര്‍ എന്നിവരെയാണ് മുള്ളേരിയയിലുള്ള സൊസൈറ്റിയില്‍ എത്തിച്ച് ബുധനാഴ്ച രാവിലെ തെളിവെടുപ്പ് ആരംഭിച്ചത്. കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതികളായ ജബ്ബാര്‍, രതീഷ്, കോഴിക്കോട് സ്വദേശി സി. നബീല്‍ എന്നിവരെ മൂന്നു ദിവസത്തേക്ക് ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ശക്തമായ പൊലീസ് കാവലിലാണ് ജബ്ബാറിനെയും രതീഷിനെയും സൊസൈറ്റിയില്‍ എത്തിച്ചത്. സ്ഥാപനത്തില്‍ നിന്നു പണയ സ്വര്‍ണ്ണങ്ങള്‍ കടത്തിക്കൊണ്ടു പോയത് എങ്ങനെയെന്ന് രതീഷ് അന്വേഷണ സംഘത്തിന് വിശദീകരിച്ചു കൊടുത്തു.
പ്രതികളെ തെളിവെടുപ്പിന് കൊണ്ട് വരുന്ന വിവരമറിഞ്ഞ് ഏതാനും പേരും സ്ഥലത്തെത്തിയിരുന്നു.
പാർട്ടി അറിയാതെ ഒരീച്ച പോലും അനങ്ങില്ല, പിന്നലെ 5 കോടി രണ്ടുപേർ ചേർന്ന് മുക്കുന്നത്.