രാജ്യാന്തര മാസ്‌റ്റേഴ്‌സ് മീറ്റ്: മെഡൽ തിളക്കത്തിൽ കരിന്തളത്തെ ദമ്പതികൾ

കാസർകോട്: ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന രാജ്യാന്തര മാ‌സ്റ്റേഴ്സ‌് മത്സരത്തിൽ കരിന്തളം സ്വദേശികളായ ദമ്പതിമാർക്ക് ഓട്ടത്തിലും നടത്തതിലും മെഡൽ തിളക്കം. 5000 മീറ്റർ നടത്തമത്സരത്തിൽ കരിന്തളം സ്വദേശിയായ ബിജുവിന്റെ ഭാര്യ ശ്രുതിക്ക് സ്വർണ
മെഡൽ ലഭിച്ചു. 5000 മീറ്റർ ഓട്ടമത്സരത്തിൽ ബിജുവിന് സിൽവർ മെഡലും ലഭിച്ചു. കരിന്തളം പറമ്പത്ത് വീട്ടിലെ റിട്ട.മിലിറ്ററി ഉദ്യോഗസ്ഥനാണു ബിജു. ബിജു സൈനിക സേവനത്തിനിടയിൽ ഇൻറർബറ്റാലിയൻ ചാമ്പ്യൻഷിപ്പിലും കമ്പനി ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. അയ്യായിരം മീറ്റർ ഓട്ടമായിരുന്നു അന്നും ഇനം. സൈനിക സേവനത്തിന് ശേഷം ഡിഫെൻസ് സെക്യൂരിറ്റി കോർഡിലും പിന്നീട് മിലിറ്ററി എൻജിനീയറിംഗ് സർവ്വീസിലും സേവനമനുഷ്ഠിച്ചതിന് ശേഷമാണ് സൈനിക മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ തുടങ്ങിയത്. ഈ വർഷം ഹൈദരബാദിൽ നടന്ന അഖിലേന്ത്യാ മാസ്റ്റേഴ്‌സ് മീറ്റിൽ 5000 സ്വർണ്ണ മെഡൽ നേടിയിരുന്നു.
ഭർത്താവിനൊപ്പം പ്രാക്ടീസ് നടത്തിയാണ് ശ്രുതി മാസ്റ്റേഴ്സ് മീറ്റിൽ അവസരം നേടിയത്. സഞ്ജന, ജീന എന്നിവരാണ് ഇവരുടെ മക്കൾ. ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങൾക്ക് വൻ വരവേൽപ് നൽകാൻ ഒരുങ്ങുകയാണ് നാട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page