തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. സുപ്രിം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡണ്ടുമായ ഹാരിസ് ബിരാനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.
പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഹാരിസ് ബീരാനാണ്.
കേരളത്തില്‍ നിന്നുളള മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് 25ന് ആണ് തെരഞ്ഞെടുപ്പ്. നിലവിലെ നിയമസഭയിലെ കക്ഷി നിലപ്രകാരം യുഡിഎഫിന് ഒരാളെ ജയിപ്പിക്കാന്‍ കഴിയും. സീറ്റ് ലീഗിന് നല്‍കാന്‍ നേരത്തെ യുഡിഎഫില്‍ ധാരണയായിരുന്നു.
തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് ഹാരിസ് ബീരാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. പി.കെ ഫിറോസിന്റെയും പേര് രാജ്യ സഭയിലേക്ക് ഉയര്‍ന്നിരുന്നുവെങ്കിലും അന്തിമ നറുക്ക് വീണത് ഹാരിസ് ബീരാനാണ്.