കാസര്‍കോട്: ഇരുപതുകാരിയായ യുവതി അന്യമതസ്ഥനും കാപ്പ കേസില്‍ പ്രതിയുമായ യുവാവിനൊപ്പം ഒളിച്ചോടി. കാസര്‍കോട്, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ അംഗമായ യുവതിയാണ് ഒളിച്ചോടിയത്. അടുത്തിടെയാണ് യുവതിയും കുടുംബവും വാടക ക്വാര്‍ട്ടേഴ്സില്‍ താമസത്തിന് എത്തിയത്. ഇതിനിടയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവുമായി അടുപ്പത്തിലായി. ഈ വിവരമറിഞ്ഞ വീട്ടുകാര്‍ യുവതിയെ താക്കിത് നല്‍കിയതായി പറയപ്പെടുന്നു. ഇതിന് പിന്നാലെയാണ് ഒളിച്ചോടിയതെന്നാണ് സൂചന. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അന്വേഷണം തുടങ്ങി.
അടുത്തിടെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നേഹയെന്ന പെണ്‍കുട്ടി, മിര്‍ഷാദ് എന്ന യുവാവിനൊപ്പം ഒളിച്ചോടിയിരുന്നു. ഇരുവരും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായെങ്കിലും നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നേഹയെ മിര്‍ഷാദ് വലയിലാക്കിയതെന്ന് ആരോപിച്ച് വിഎച്ച്പി നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രസ്തുത സംഭവത്തില്‍ പൊലീസ് 200വോളം വിഎച്ച്പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
