ലക്നോ: ബിജെപി സ്ഥാനാർഥി മനേക ഗാന്ധി സുൽത്താൻപുർ മണ്ഡലത്തിൽ പരാജയപ്പെട്ടു. സമാജ്വാദി പാർട്ടിയുടെ രാംഭുവൽ നിഷാദി നോട് 43,174 വോട്ടുകൾക്കാണ് പരാജയപ്പെട്ട തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാംഭുവൽ നിഷാദ് 4,44,330 വോട്ടുകൾ നേടിയ പ്പോൾ മനേകാ ഗാന്ധിക്ക് 4,01,156 വോട്ടുകളാ ണ് ലഭിച്ചത്. മൂന്നാം സ്ഥാനക്കാരനായ ബിഎ സ്പിയുടെ ഉദയരാജ് വർമ 1,63,025 വോട്ടുകൾ നേടി.ആറാം ഘട്ടത്തില്‍ മേയ് 25നായിരുന്നു സുല്‍ത്താന്‍പൂര്‍ വിധിയെഴുതിയത്. ഒന്‍പത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ സുൽത്താൻപൂർ ബി.ജെ.പിക്കൊപ്പമായിരുന്നു. 14,526 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേനകാ സഞ്ചയ് ഗാന്ധി ബി.എസ്.പി സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. ബിഎസ്പി സ്ഥാനാർഥി ചന്ദ്ര ഭദ്ര സിംഗ് സോനുവായിരുന്നു രണ്ടാം സ്ഥാനത്ത്.
2014ലെ പൊതുതെരഞ്ഞെടുപ്പിൽ സുൽത്താൻപൂർ മണ്ഡലം ബി.ജെപി സ്ഥാനാർത്ഥി ഫിറോസ് വരുൺ ഗാന്ധി വിജയിക്കുകയും ബിഎസ്പി സ്ഥാനാർത്ഥി പവൻ പാണ്ഡെ രണ്ടാം സ്ഥാനത്താവുകയും ചെയ്തു.ഇസൗലി, സുൽത്താൻപൂർ, സദർ, ലംഭുവ, കാദിപൂർ എന്നിവ ഉൾപ്പെടുന്ന അസംബ്ലി സീറ്റുകൾ സുൽത്താൻപൂർ പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നു.
