ദുബായ്: ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബക്രീദ് ദിനത്തില്‍ ഈദ് ഫിയസ്റ്റ 24 വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7.30ന് നടക്കും. ഈദ് സന്ദേശം നേരിട്ട് കൈമാറാനും സഹൃദം പങ്കിടുവാനുമുള്ള വേദിയാണ് ജില്ലാ കമ്മിറ്റി ഒരുക്കുന്നത്. ഈദ് ഫിയസ്റ്റ 24 ബ്രോഷര്‍ പ്രകാശനം യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ബൈദാല ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും യുവ വ്യവസായിയുമായ ജബ്ബാര്‍ ബൈദാലിക്കു നല്‍കി നിര്‍വ്വഹിച്ചു. ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ആധ്യക്ഷത വഹിച്ചു. യു എ ഇ കെ എം സി സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ നിസാര്‍ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, ദുബായ് കെ എം സി സി നേതാക്കളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, ഇബ്രാഹിം ഖലീല്‍, അബ്ദുല്ല ആറങ്ങാടി, അഫ്സല്‍ മെട്ടമ്മല്‍, ഹനീഫ് മരബെയില്‍, മഹ്‌മൂദ് ഹാജി പൈവളിഗെ, എം എസ് എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സവാദ്, സി എച്ച് നൂറുദീന്‍, ഫൈസല്‍ മൊഹ്സിന്‍, ഹനീഫ് ബാവ, ബഷീര്‍ പാറപ്പള്ളി, മൊയ്തീന്‍ അബ്ബാ ഹൊസങ്കടി, ആസിഫ് ഹൊസങ്കടി, സുബൈര്‍ അബ്ദുല്ല, സുബൈര്‍ കുബണൂര്‍, ഹസൈനാര്‍ ബീജന്തടുക്ക, റഫീഖ് കാടങ്കോട്, സിദ്ദീഖ് ചൗക്കി എ ജി എ റഹ്‌മാന്‍, ഖാലിദ് പാലക്കി, റഫീഖ് മാങ്ങാട്, ഫൈസല്‍ പട്ടേല്‍, ഇബ്രാഹിം ബേരികെ, സൈഫുദ്ദീന്‍ മൊഗ്രാല്‍, ഹസ്‌കര്‍ ചൂരി, ഹനീഫ് കട്ടക്കാല്‍, അഷ്റഫ് ബച്ചന്‍, റഷീദ് പടന്ന, സെക്രട്ടറി ബഷീര്‍ പാറപ്പള്ളി, ഡോ. ഇസ്മായില്‍ മൊഗ്രാല്‍ പ്രസംഗിച്ചു.
