തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ്ഗോപിയുടെ ലീഡ്നില 36,000 കടന്നതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ടു നിന്ന ലീഡ് പിന്നീടും തുടരുന്നതിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ആഹ്ലാദത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. രണ്ടാം സ്ഥാനത്ത് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ മ്ലാനത പടര്‍ത്തി. അതേ സമയം തിരുവനന്തപുരം മണ്ഡലത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആകാംക്ഷയുടെ മുള്‍ മുനയിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എട്ടായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് മുന്നിലാണ്. എന്നാല്‍ മണ്ഡലം കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.
