ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതിക്ക് 10 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും

കാസർകോട്: യുവാവിനെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ അഡീഷണൽ ജില്ലാ കോടതി പത്തുവർഷം കഠിനടവും അരലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കൊളത്തൂർ ചരക്കടവിലെ അരവിന്ദാക്ഷനെ പാലക്കാട് ആലത്തൂർ കിഴക്കാഞ്ചേരി കുരുന്തോട്ടിലെ ജോൺ ബി എം( 63 )റബ്ബർ പാലിൽ ചേർക്കുന്ന ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി. അഡീഷണൽ ജില്ലാ ജഡ്ജി ആജിന്തയ രാജ് ഉണ്ണി ആണ് വിധി പ്രസ്താവിച്ചത്. 2021. നവംബർ 17ന് വൈകിട്ട് കൊളത്തൂർ ചരക്കടവിൽ ആയിരുന്നു അക്രമം. അരവിന്ദാക്ഷന്റെ കൃഷി സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്തതും ജോണിന് നൽകാനുണ്ടായിരുന്ന 150 രൂപ തിരിച്ചു കൊടുക്കാതിരുന്നതുമാണ് അക്രമത്തിനു കാരണമെന്ന് പറയുന്നു. അരവിന്ദാക്ഷന്റെ പരാതിയിൽ ബേഡകം സിഐ ആയിരുന്ന ടി ഉത്തംദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സി ഐ കെ ദാമോദരൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സതീശൻ കോടതിയിൽ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page