കണ്ണൂര്‍: ആളില്ലാത്ത വീടുകളിലെത്തി കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ സംഘം അറസ്റ്റില്‍. തമിഴ്നാട്, നങ്കിയ, മുട്ടിക്കൂമ്പില്‍ എന്‍.കെ മണി (40), തഞ്ചാവൂര്‍ ഗാന്ധിനഗര്‍ കോളനിയിലെ തെങ്കിപ്പെട്ടിയില്‍ മുത്തു (32), തമിഴ്നാട്, വള്ളൂര്‍, പെരിയനഗരിയിലെ ആര്‍ വിജയന്‍ (35) എന്നിവരാണ് ധര്‍മ്മടം പൊലീസിന്റെ പിടിയിലായത്.
മെയ് 16ന് തലശ്ശേരി, പാലയാട്, ചിറക്കുനി, മാനിയത്തു സ്‌കൂളിന് സമീപത്തെ റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ സതീശന്റെ വീട്ടില്‍ നടന്ന കവര്‍ച്ചാ കേസിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. സതീശനും കുടുംബവും വീട്ടിലില്ലെന്ന് മനസ്സിലാക്കിയ സംഘം രാത്രിയില്‍ എത്തി വാതില്‍ പൊളിച്ച് അകത്തു കടന്ന് അലമാര കുത്തിത്തുറന്നു അഞ്ചു പവനും 5000 രൂപയും കവര്‍ന്നുവെന്നാണ് കേസ്. സംഘത്തലവനായ എന്‍.കെ മണിയെ തലശ്ശേരി എ.എസ്.പിയുടെ സ്‌ക്വാഡ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൂട്ടാളികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് കൊയിലാണ്ടി ഭാഗത്ത് നടത്തിയ അന്വേഷണത്തിലാണ് മുത്തുവും വിജയനും പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
