നടൻ ഷാരൂഖ് ഖാന് സൂര്യാഘാതം ഏറ്റു. അഹമ്മദാബാദിൽ ഐപിഎൽ മത്സരത്തിനെത്തിയ താരത്തെ സൂര്യാഘാതവും നിർജലീകരണവുമുണ്ടായതിനെ തുടർന്ന് കെഡി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. അതേസമയം നടിയും സുഹൃത്തുമായ ജൂഹി ചൌള ആശുപത്രിയിലെത്തി നടനെ കണ്ടുവെന്നു പറയുന്നു. തന്ർറെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐപിഎൽ ക്വാളിഫയർ പോരാട്ടം കാണാനായി എത്തിയതാണ് താരം. ഇന്നലെ 44 ഡിഗ്രിയിൽ അധികമായിരുന്നു അഹമ്മദാബാദിലെ താപനില . മക്കളായ സുഹാനയും അബ്രാമും ഷാറൂഖിന് ഒപ്പമുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മതിയായ വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഹമ്മദാബാദ് ഉള്‍പ്പടെയുള്ള ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധി നഗറില്‍ താപനില 45 ഡിഗ്രിക്ക് അടുത്താണ്. ഇതിനെ തുടര്‍ന്ന് കാലാവസ്ഥാ വകുപ്പും നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
