പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ ചിലർ വിവാഹിതരായി എന്നൊക്കെ കേട്ടിട്ടില്ലേ? അതിന് സാമർത്ഥ്യം ഇല്ലാത്തവർക്ക് തറയിൽ നിന്ന് എന്തൊക്കെ ചെയ്യാമെന്ന് ബംഗളൂരുവിൽ ഒരു യുവാവും യുവതിയും നാട്ടുകാർക്ക് കാണിച്ചു കൊടുത്തു. സംഗതി അടിപൊളി ആയതിനു പുറമേ കാമുകനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കമിതാക്കളായ യുവതി യുവാക്കൾ ബംഗളൂരു ടൗണിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിലാണു പ്രണയ ചേഷ്ടകൾ നടത്തിയത്. കാമുകിയെ മടിയിൽ ഇരുത്തി ബൈക്ക് ഓടിക്കുന്ന കാമുകന്റെ പ്രണയചേഷ്ട കൾ സാമൂഹ്യ മാധ്യമങ്ങളിൽ അപ്പോൾ തന്നെ വൈറലാവുകയും ചെയ്തു. കാമുകന്റെ ദേഹത്തു ചാരിക്കിടന്ന് കൈകൾ കാമുകന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചായിരുന്നു യാത്ര. ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് റോഡിലാണ് ബൈക്ക് പ്രേമം പ്രകടമായത്. ഇതിനു തൊട്ടുപിന്നാലെ കാമുകൻ പൊലീസ് പിടിയിലായി.17 ന് ആയിരുന്നു പ്രേമാഭ്യാസ ബൈക്ക് പ്രകടനം.
