മംഗളൂരു: സഹോദരിയെ പിന്‍സീറ്റിലിരുത്തി ബൈക്കോടിച്ചു പോവുകയായിരുന്ന യുവാവിനെ യുവതിയുടെ സഹോദരന്‍ കുത്തിക്കൊന്നു. ബെലഗാവി, ഗാന്ധിനഗറിലെ പഴം വ്യാപാരിയായ ഇബ്രാഹിം ഗൗസ് (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മോട്ടോര്‍ മെക്കാനിക്കായ മുസമ്മില്‍ സത്യഗേരി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരിയുമായി ഇബ്രാഹിം ഗൗസ് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാര്‍ വിവാഹാലോചന നടത്തിയെങ്കിലും യുവതിയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. എന്നാല്‍ ഇബ്രാഹിമിന്റെ കൂടെയല്ലാതെ ജീവിക്കില്ലെന്നു യുവതിയും നിലപാടെടുത്തു.
ഇതിനിടയിലാണ് വ്യാഴാഴ്ച വൈകുന്നേരം യുവതിയെ ബൈക്കിന്റെ പിന്നിലിരുത്തി ഇബ്രാഹിം യാത്ര ചെയ്യുന്നത് മുസമ്മില്‍ കണ്ടത്. ഇതില്‍ പ്രകോപിതനായ പ്രതി ബൈക്ക് തടഞ്ഞു നിര്‍ത്തി കൈവശം ഉണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ കൊണ്ട് ഇബ്രാഹിമിന്റെ വയറ്റില്‍ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി തടയാന്‍ ശ്രമിച്ചുവെങ്കിലും തള്ളിമാറ്റിയാണ് കുത്തിയതെന്ന് കൂട്ടിച്ചേര്‍ത്തു.
