കാസര്‍കോട്: പൂഴി ഊറ്റല്‍ സംഘത്തിനെതിരെ കുമ്പള പൊലീസ് നടപടി കൂടുതല്‍ കര്‍ശനമാക്കി.മണല്‍വാരല്‍ സംഘം പുഴയില്‍ മുക്കി ഒളിപ്പിച്ചിരുന്ന അഞ്ചു തോണികള്‍ ഷിറിയ പുഴയിലെ ഉളുവാര്‍ മാക്കൂറില്‍ നിന്നു പൊലീസ് ഇന്നലെ സന്ധ്യക്കു മുങ്ങിയെടുത്തു കരക്കെത്തിച്ച തോണികള്‍ ജെ സി ബി കൊണ്ടു കുത്തിപ്പൊളിച്ചു. രാത്രി ബദരിയ നഗറില്‍ അനധികൃത മണലുമായി പോവുകയായിരുന്ന ടിപ്പര്‍ പിടിച്ചു. എസ് ഐ വിപിന്‍, അഡീഷണല്‍ എസ് ഐ ഉമേഷ്, മനോജ്, അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണല്‍വേട്ട. മണല്‍ കടത്തിനെതിരെ ശക്തമായ നടപടി തുടരുമെന്നു പൊലീസ് അറിയിച്ചു.
