പ്രേതത്തെ കുറിച്ചും ആത്മാവിനെ കുറിച്ചും പല ചര്‍ച്ചകള്‍ നടക്കാറുണ്ട്. ചിലര്‍ ഉണ്ടെന്നും ചിലര്‍ ഇല്ലെന്നും വിശ്വസിക്കുന്നു. മിഷിഗണില്‍ ഒരു ഫാമിലെ സിസിസിടിവില്‍ പതിഞ്ഞൊരു ദൃശ്യമാണ് ആത്മവ് എന്നൊന്നുണ്ടോ ഇല്ലയോ എന്ന ചര്‍ച്ച സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമാക്കുന്നത്. 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലാണ് വിചിത്ര രൂപം കണ്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ അരികില്‍ വന്ന രൂപം സിസിടിവില്‍ പതിഞ്ഞു. ജോണ്‍ കിപ്കെ എന്ന ആളുടേതാണ് ഈ ഫാം ഹൗസ്. കുട്ടിയുടെ മുത്തച്ഛന്‍ മരിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് സംഭവം. വീടിനുള്ളിലുണ്ടായിരുന്ന അഞ്ച് ക്യാമറകളില്‍ ഒന്നില്‍ പുക പോലെ രൂപം പതിഞ്ഞിരുന്നു. വിചിത്രമായ ഈ രൂപം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. പിന്നാലെ ഇത് വൈറലായി. അടുത്തിടെ മാറ്റിവെച്ചിരുന്ന സിസിടിവില്‍ ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. നിശ്ചിത ഇടവേളയില്‍ സ്‌നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന സിസിടിവികളില്‍ ഒന്നിലാണ് ഈ വിചിത്ര രൂപം കണ്ടത്. മകന്റെ അടുത്ത് കാണപ്പെട്ട ഈ രൂപം തന്നെ അസ്വസ്ഥനാക്കുന്നതായി ദൃശ്യങ്ങള്‍ പങ്കുവെച്ച് കിപ്‌കെ പറയുന്നു. മുത്തച്ഛന്റെ ആത്മാവാണ് കുട്ടിക്കരികില്‍ വന്നതെന്നാണ് കിപ്‌കെയുടെ പോസ്റ്റിനടിയില്‍ വരുന്ന കമന്റുകള്‍.’പ്രേതങ്ങള്‍ ക്യാമറയില്‍ കുടുങ്ങി’ എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതു മുതല്‍ ഇതിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഉടനെ തന്നെ ആ വീട് ഒഴിയാന്‍ കിപ്കെയോട് നിര്‍ദേശിക്കുന്ന കമന്റുകളും വരുന്നുണ്ട്. തൊപ്പി അണിഞ്ഞ ഒരു മാന്യന്റെ രൂപമാണ് കുട്ടിക്കരികില്‍ വന്നതെന്നാണ് ഫെയ്സ്ബുക്കില്‍ മറ്റൊരു കമന്റ്. ഒരു മുതിര്‍ന്ന സ്ത്രീയുടെ രൂപമാണ് അത് എന്നാണ് മറ്റൊരു കമന്റ് എന്നാല്‍ ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്തതാണ് മറ്റ് ചിലരെത്തുന്നത്.
