കാസര്‍കോട്: അനധികൃതമായി പൂഴി കടത്തുകയായിരുന്ന രണ്ടു ടിപ്പറുകള്‍ പൊലീസ് പിടിച്ചു. ഡ്രൈവര്‍മാരും ആര്‍ സി ഉടമകളുമടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തു. ടിപ്പറുകള്‍ കസ്റ്റഡിയിലെടുത്തു. കട്ടത്തടുക്ക, പെര്‍വാഡ് എന്നിവിടങ്ങളില്‍ നിന്നാണ് പൂഴി ടിപ്പറുകള്‍ പിടികൂടിയത്. ഡ്രൈവര്‍മാരായ കളത്തൂരിലെ കെ അബ്ദുള്ള (25), കല്ലക്കട്ടയിലെ അശോക(39), ടിപ്പര്‍ ഉടമകളായ മുഹമ്മദ് ഫാറൂഖ്, ഉമേഷ് എം ആര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കുമ്പള സ്റ്റേഷനിലെ അഡി. എസ് ഐ ഉമേശിന്റെ നേതൃത്വത്തിലാണ് പൂഴികടത്ത് പിടികൂടിയത്. ഷിറിയ, ഒളയം എന്നിവിടങ്ങളില്‍ നിന്നു കടത്തുന്നതാണ് പൂഴി എന്നു സംശയിക്കുന്നു.

(പൂഴികടത്തിന് കുമ്പള പൊലീസ് പിടികൂടിയ ടിപ്പറുകള്‍)