കൊച്ചി: എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 300 ജീവനക്കാര്‍ കൂട്ട സിക്ക്‌ലീവ് എടുത്തതിനെത്തുടര്‍ന്നു താറുമായ വിമാനസര്‍വ്വീസ് ഇന്നും പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കാനായില്ല. സമരം നാലുദിവസം മുമ്പു ഒത്തുതീര്‍ത്തുവെങ്കിലും ജീവനക്കാര്‍ തിരികെ ജോലിക്കെത്തുന്നതിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണിതെന്നു പറയുന്നു. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ചില സര്‍വ്വീസുകള്‍ ഇന്നും റദ്ദാക്കിയിരിക്കുകയാണ്. കണ്ണൂരില്‍ നിന്നുള്ള മസ്‌ക്കത്ത്, റിയാദ് വിമാനങ്ങളും കോഴിക്കോട്ടു നിന്നുള്ള ജിദ്ദ, ദുബൈ വിമാനങ്ങളും ആണ് റദ്ദാക്കിയത്. പല വിമാനങ്ങളും വളരെ വൈകിയാണ് സര്‍വ്വീസ് നടത്തുന്നത്.
