കൊച്ചി: കടല്‍ത്തീരത്തു കുളിക്കാനിറങ്ങിയ യുവാവ് തിരയില്‍പ്പെട്ടു മരിച്ചു. കലൂരിലെ അഭിഷേക് (22) ആണ് മരിച്ചത്. അഭിഷേകിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേരെ സംഘാംഗങ്ങള്‍ ചേര്‍ന്നു രക്ഷപ്പെടുത്തി. ഗുരുതരനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചു.
കൊച്ചി പുതുവൈപ്പ് ബീച്ചില്‍ ഇന്നു രാവിലെ കുളിക്കാനിറങ്ങിയ ഏഴംഗസംഘത്തില്‍ അംഗമായിരുന്നു അഭിഷേക്. അഭിഷേക് തിരയില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ട മറ്റുള്ളവര്‍.
