തിരു: സംസ്ഥാനത്തിന്ന്, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിശക്തമായ മഴ പ്രവചിച്ചു. മഴക്കൊപ്പം ഇടിയും മിന്നലുമുണ്ടാവും. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ ഉണ്ടാവുമെന്ന് അറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഇതേ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ നാളെ മഴ പെയ്യുമെന്നു മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്.
