നെടുമ്പാശ്ശേരി: ജീന്‍സിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന രണ്ടുകിലോ 332ഗ്രാം സ്വര്‍ണ്ണവുമായി ഒരാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണത്തിന് ഒന്നരക്കോടി രൂപ വിലവരും.
കന്യാകുമാരി സ്വദേശിയായ ഖാദര്‍ മൊയ്തീനാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ജീന്‍സിനുള്ളില്‍ പ്രത്യേക അറ ഉണ്ടാക്കി അതിനകത്താണ് സ്വര്‍ണ്ണം കടത്തിയിരുന്നത്. ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ച ഇയാളെ പരിശോധിക്കുന്നതിനിടയിലാണ് 20 സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തതെന്നു കസ്റ്റംസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
