കാസര്‍കോട്: ബളാല്‍ സ്വദേശിനിയും ഗര്‍ഭിണിയുമായ യുവതി പോണ്ടിച്ചേരിയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ബളാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തു താമസിക്കുന്ന അഞ്ചിയില്‍ രാകേഷ് ബാബുവിന്റെ ഭാര്യ വൃന്ദ(34) ആണ് മരണപ്പെട്ടത്. പോണ്ടിച്ചേരിയിലെ ചെമ്മീന്‍ ഫാക്ടറിയിലെ ജീവനക്കാരനാണ് ഭര്‍ത്താവായ രാകേഷ് ബാബു. ഏപ്രില്‍ മാസം 10 ന് ആണ് വൃന്ദ ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് പോയത്. അവിടെ വച്ചാണ് ഡെങ്കിപ്പനി ബാധിച്ചത്. രണ്ടു ദിവസമായി പോണ്ടിച്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ മരണം സംഭവിച്ചു. മൃതദേഹം വെള്ളിയാഴ്ച്ച രാത്രി ബളാലിലെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ബളാല്‍, ചെമ്മംച്ചേരിയിലെ ശാന്തയുടെ ഏകമകളാണ് വൃന്ദ. ധ്വനിയാണ് വൃന്ദയുടെ മകള്‍. ബളാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഗസ്റ്റ് അധ്യാപികയാണ് വൃന്ദ.
