മംഗളൂരു: കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച യുവമോര്‍ച്ച നേതാവ് ബെള്ളാരയിലെ പ്രവീണ്‍ നെട്ടാരുവിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സുള്ള്യ സ്വദേശി മുസ്തഫ പൈച്ചാല്‍ ആണ് അറസ്റ്റിലായത് സകലേഷ്പുരത്തെ ഒളിവു കേന്ദ്രത്തില്‍ വച്ച് വ്യാഴാഴ്ച രാത്രിയിലാണ് എന്‍ഐഎ സംഘം പിടികൂടിയത്. ഇയാള്‍ക്കു ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു കൊടുത്തുവെന്നു സംശയിക്കുന്ന ഇല്യാസ്, സിറാജ് എന്നിവരെയും എന്‍ ഐ എ പിടികൂടിയിട്ടുണ്ട്.
മുസ്തഫ പൈച്ചാറിനെ കണ്ടെത്തുന്നതിനു എന്‍ ഐ എ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.
ബെള്ളാരെ സ്വദേശിയും യുവമോര്‍ച്ചനേതാവുമായ പ്രവീണ്‍ നെട്ടാരു 2022 ജൂണ്‍ 22ന് രാത്രിയിലാണ് കൊല്ലപ്പെട്ടത്. കോഴിക്കട അടച്ച് വീട്ടിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘം വെട്ടിക്കൊന്നുവെന്നാണ് കേസ്.
