ചെന്നൈ: അമ്മായിയമ്മയുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്ന മൂത്തസഹോദരനെ അനിയന്‍ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ പൊന്നേരിയിലാണ് സംഭവം. 30 കാരനായ ദേവന്ദ്രന്‍ എന്ന യുവാവാണ് തന്റെ സഹോദരനായ ശിവകുമാറിനെ കൊലപ്പെടുത്തിയത്. ശേഷം ബുധനാഴ്ച രാത്രിയോടെ പൊന്നേരി പൊലീസില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. തന്റെ അമ്മായിയമ്മയുമായി ശിവകുമാറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതേച്ചൊല്ലി ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊല്ലപ്പെട്ട ശിവകുമാര്‍ വിവാഹിതനും ഈ ബന്ധത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ദേവേന്ദ്രനും സംഘവും ശിവകുമാറിനെ കാണാനെത്തിയത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. ശേഷം ശിവകുമാര്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി നടക്കുകയായിരുന്നു. എന്നാല്‍ ദേവേന്ദ്രനും സംഘവും ശിവകുമാറിന്റെ പിന്നാലെ പാഞ്ഞെത്തി. തുടര്‍ന്ന് ആളൊഴിഞ്ഞ പാടത്ത് വെച്ച് ദേവേന്ദ്രനും സംഘവും ചേര്‍ന്ന് ശിവകുമാറിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് പൊലീസ് എത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
കൊലയ്ക്ക് ശേഷം രാത്രിയോടെ പൊന്നേരി പൊലീസ് സ്റ്റേഷനിലെത്തിയ ദേവേന്ദ്രന്‍ താനാണ് ശിവകുമാറിനെ കൊന്നതെന്ന് സമ്മതിക്കുകയായിരുന്നു. പൊലീസ് നടത്തിയ തുടരന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തന്റെ അമ്മായിയമ്മയുമായി ശിവകുമാറിന് ബന്ധമുണ്ടായിരുന്നുവെന്നും പലതവണ താക്കീത് നല്‍കിയിട്ടും ശിവകുമാര്‍ ബന്ധം ഉപേക്ഷിച്ചില്ലെന്നും ദേവേന്ദ്രന്‍ പൊലീസിനോട് പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ പറഞ്ഞു. കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
