കണ്ണൂർ: മലയോര ഹൈവേയിലെ ആലക്കോട് രയറോത്ത് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സ്‌കൂട്ടി യാത്രക്കാരൻ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടിൽ വിൻസെൻ്റ് (60 )ആണ് മരിച്ചത്. വിൻസെൻ്റ് സഞ്ചരിച്ച സ്കൂട്ടി റയറോത്ത് വെച്ച് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വിൻസൻ്റ് അപകടം സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: റോസമ്മ. മക്കൾ: റോബർട്ട്, ബ്രിജിറ്റ, ജാനറ്റ്.
