ഐ.എ.എസ് ഉദ്യോഗസ്ഥക്ക് അശ്ലീല സന്ദേശങ്ങളയച്ച ക്ലർക്കിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റവന്യു ഡിവിഷൻ ഓഫീസ് ക്ലർക്ക് ആർ.പി. സന്തോഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മെയ് ആറാം തീയതി രാത്രി 11 മുതലാണ് സംഭവങ്ങളുടെ തുടക്കം. പേഴ്സണൽ ഫോൺ നമ്പറിൽ പല തവണ മേലുദ്യോഗസ്ഥയെ വിളിച്ച ഇയാളെ അവർ വിലക്കി. പിന്നീട് അവർ ഫോൺ എടുക്കാത്തതിനേ തുടർന്ന് തുടരെ സന്ദേശങ്ങളയച്ചു. പിറ്റേന്ന് രാവിലെ 8 മണി വരെ ഇത് തുടർന്നു. സഹികെട്ട ഉദ്യോഗസ്ഥ മേലധികാരികാരികൾക്ക് പരാതി സമർപ്പിച്ചു. പ്രാഥമികമായ തെളിവുകളിൽ നിന്നും പരാതി സത്യമാണെന്ന് വ്യക്തമായി. തുടർന്ന് മേലുദ്യോഗസ്ഥയ്ക്ക് അയച്ച മെസ്സേജുകൾ ഔദ്യോഗിക പദവിക്ക് നിരക്കാത്തതാണെന്നും ഇയാൾ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തി എന്നും കണ്ടെത്തിയതിനെ തുടർന്നാണ് ക്ലർക്കിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. എത്ര കാലത്തേക്കാണ് സസ്പെൻഷൻ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
