പ്രണയവിവാഹത്തിന്റെ പേരില്‍ സംഘര്‍ഷം; വധുവിന്റെ പിതാവ് വരന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പിച്ചു; പിന്നാലെ വരന്‍ വധുവിന്റെ മാതാവിനെയും ആക്രമിച്ചു

പ്രണയവിവാഹത്തിന്റെ പേരില്‍ ഇരുവീട്ടുകാരും തമ്മില്‍ സംഘര്‍ഷം. പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തില്‍ വധുവിന്റെ പിതാവ് വരന്റെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പിച്ചതിന് പിന്നാലെ വരന്‍ വധുവിന്റെ മാതാവിനെയും ആക്രമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കണ്ണൂര്‍ പേരൂലിലാണ് സംഭവം. വധുവിന്റെ മാതാവ് പേരൂലിലെ എ.സിന്ധു (46)വിന്റെ പരാതിയിലാണ് നവ വരനായ പേരൂല്‍ കിഴക്കേക്കരയിലെ അടുക്കാടന്‍ വീട്ടില്‍ കുട്ടാപ്പി(36)ക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തത്. വീട്ടില്‍ മാരകായുധവുമായി അതിക്രമിച്ച് കയറിയ പ്രതി പരാതിക്കാരിയെ പിടിച്ച് വലിക്കുകയും ധരിച്ചിരുന്ന മാക്സി വലിച്ചുകീറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുട്ടാപ്പിയുടെ മാതാപിതാക്കളെ പരാതിക്കാരിയുടെ ഭര്‍ത്താവ് ഉപദ്രവിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിലുണ്ട്.
കഴിഞ്ഞ ദിവസം വധുവിന്റെ പിതാവ് പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്‍(48) വരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയിരുന്നു. വരന്റെ പിതാവിനെ കാലുകൊണ്ട് തൊഴിക്കുന്നതുകണ്ട് തടയാനെത്തിയ മാതാവിന്റെ തലയില്‍ വാക്കത്തികൊണ്ടുള്ള വെട്ടേറ്റിരുന്നു. കുട്ടാപ്പിയുടെ മാതാവ് എം.വി.ലീല(63)യുടെ പരാതിയില്‍ പവിത്രന്‍, പെടച്ചി വീട്ടില്‍ വിനോദ്(45), കൂടെയുണ്ടായിരുന്ന കണ്ടാലറിയുവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പെരിങ്ങോം പോലീസ് കേസെടുത്തിരുന്നു. പ്രണയത്തിലായിരുന്ന പവിത്രന്റെ മകളും ലീലയുടെ മകന്‍ കുട്ടാപ്പിയും തമ്മില്‍ വിവാഹം ചെയ്തതിന്റെ വിരോധത്തില്‍ ചെയ്ത സംഭവത്തിലാണ് പോലീസ് കേസെടുത്തിരുന്നത്. ഈ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പവിത്രനും വിനോദും റിമാന്റിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page