കാസര്‍കോട്: ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കാലേകൂട്ടി തയ്യാറെടുപ്പ് നടത്താന്‍ മുസ്ലിം ലീഗ് തീരുമാനം. കഴിഞ്ഞ ദിവസം കാസര്‍കോട്ട് ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍ നിയോജക മണ്ഡലം തലങ്ങളില്‍ സംഘടനാ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന് രണ്ട് സംഗമങ്ങള്‍ ചേരും. നിയോജക മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത്-മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ടുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരായിരിക്കും സംഗമങ്ങളില്‍ പങ്കെടുക്കുക.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളുടെ സംഗമം മെയ് 28ന് രാവിലെ 11ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും കാഞ്ഞങ്ങാട് തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലുടെ സംഗമം മെയ് 30ന് രാവിലെ 11ന് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഓഫീസിലും നടക്കും.
ഹജ്ജിന് പോകുന്ന മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലിക്ക് യോഗം യാത്രയയപ്പ് നല്‍കി. ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ് 14ന് കളനാട്ട് വെച്ച് യാത്രയയപ്പ് നല്‍കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ആധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, സി.ടി. അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.എം. മുനീര്‍ ഹാജി, എം.ബി. യൂസുഫ്, കെ.ഇ.എ. ബക്കര്‍, എ.എം. കടവത്ത്, അഡ്വ: എന്‍.എ. ഖാലിദ്, അബ്ദുല്‍ റഹ്‌മാന്‍ വണ്‍ഫോര്‍, എ.ജി.സി. ബഷീര്‍, എം. അബ്ബാസ്, ടി.സി.എ. റഹ്‌മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.
