മയക്കുമരുന്ന് ഉപയോഗിച്ച് ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെത്തുടര്‍ന്ന് മെഹര്‍ ജഹാന്‍ എന്ന യുവതിയെയാണ് സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവായി വീടിനകത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അക്രമം വ്യക്തമായതിനെ
തുടര്‍ന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ച് മെഹര്‍ ജഹാന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് മനന്‍ സെയ്ദിന്റെ പരാതി. കെട്ടിയിട്ട് സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ പൊള്ളിച്ചതായും ഇയാള്‍ പറഞ്ഞു. ഭാര്യ തന്നെ ശാരീരികമായി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയും സിഗരറ്റ് കത്തിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് നല്‍കിയത്. ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടി ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി മനന്‍ സെയ്ദി പറഞ്ഞു. കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് മെഹര്‍ ജഹാനെതിരെ കേസ്സെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് ധരംപാല്‍ സിംഗ് പറഞ്ഞു.
