മംഗളൂരു: പൊലീസ് കാവലില്‍ വെന്‍ലോക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രതി ആത്മഹത്യചെയ്തതായി വിവരം. ബന്തിയോട് മള്ളങ്കൈ കുറുമ സ്വദേശി മുഹമ്മദ് നൗഫല്‍(26) ആണ് മരിച്ചത്. ആശുപത്രിയില്‍ ആത്മഹത്യചെയ്തുവെന്നാണ് പൊലീസ് വീട്ടുകാരെ അറിയിച്ചത്. 2022 ഡിസംബര്‍ 26 ന് കൊണാജെ പൊലീസ് നൗഫലിനെ അറസ്റ്റുചെയ്തിരുന്നു. അതിന് ശേഷം നൗഫല്‍ തടവിലായിരുന്നു. ജയിലില്‍ കഴിയവേ രോഗബാധിതനായി. ഇയാളെ കഴിഞ്ഞ മാസം 25നാണ് വെന്‍ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊലീസ് കാവലിലായിരുന്നു ചികില്‍സ. തിങ്കളാഴ്ച പുലര്‍ച്ചേ മൂന്നേമുക്കാലോടെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെഡ് ഷീറ്റ് കഴുത്തില്‍ മുറുക്കി ആത്മഹത്യചെയ്ത നിലയിലായിരുന്നുവെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ച വിവരം. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. പരേതനായ എംപി അബ്ദുല്‍ റഹ്‌മാന്റെയും അലീമയുടെയും മകനാണ്. മുഹമ്മദ്, നജീബ്, മുഹമ്മദ് നബീം, നാസിത, നാസിന നൂരി എന്നിവര്‍ സഹോദരങ്ങളാണ്.
