സംവിധായകൻ ഹരികുമാര്‍(70) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. സുകൃതം അടക്കം പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്.
1981ൽ പുറത്തിറങ്ങിയ ആമ്പൽപൂ ആണ് ആദ്യചിത്രം. 1994ൽ എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിൽ അംഗമായിരുന്നു.
ജാലകം, ഊഴം, അയനം, ഉദ്യാനപാലകൻ,സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് തുടങ്ങി പതിനാറോളം സിനിമകൾ സംവിധാനം ചെയ്തു. എം മുകുന്ദന്റെ തിരക്കഥയിൽ സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
