തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യുടെ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തിങ്കളാഴ്ച ഹര്‍ജി തള്ളിയത്.
സി.എം.ആര്‍.എല്ലിന് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണ് വീണാ വിജയന് സി.എം.ആര്‍.എല്ലില്‍ നിന്ന് മാസപ്പടി ലഭിക്കാന്‍ കാരണമെന്നാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
ഇത് സംബന്ധിച്ച് കുഴല്‍നാടന്‍ ആദ്യം വിജിലന്‍സിന് പരാതി നല്‍കി. എന്നാല്‍ കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. അതേ സമയം പിണറായി വിജയന്‍ തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ നിന്നു ദുബായിലേക്ക് പോയി. സ്വകാര്യ സന്ദര്‍ശനമാണെന്നാണ് സൂചന. 15 ദിവസത്തിലധികം ദുബായില്‍ തങ്ങുന്ന അദ്ദേഹം മകനെയും കുടുംബത്തേയും സന്ദര്‍ശിക്കുമെന്നാണ് സൂചന.
മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും ദുബായിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഇരുവരും സന്ദര്‍ശിക്കും. 19 ദിവസത്തേക്കാണ് റിയാസിന് യാത്രാനുമതി നല്‍കിയിട്ടുള്ളത്.
