ലാഭവിഹിത വാഗ്ദാനം; ബേക്കല്‍ സ്വദേശിയുടെ 31,92,785 രൂപതട്ടിയെടുത്തു; നാല് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ലാഭവിഹിതം വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ വഴി തൃക്കണ്ണാട് സ്വദേശിയുടെ 31,92,785 രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശികളായ നാല് പ്രതികളെ ബേക്കല്‍ ഡിവൈഎസ്പി ജയന്‍ ഡൊമിനിക്കിന്റെ കീഴിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം താനൂര്‍ അഞ്ചുഡി പുതിയകടപ്പുറം മുക്കാട്ടില്‍ ഹൗസില്‍ റിസാന്‍ മുബ ഷീര്‍(23), താനൂര്‍ കോര്‍മന്തല പുറഞ്ഞിന്റെ പുരക്കല്‍ പി.പി.അര്‍സല്‍മോന്‍ (24), പരിയാപുരം മോയിക്കല്‍ ഒട്ടുമ്പുറം വീട് ഫാറൂക്ക്പള്ളി എം.അസീസ്(31), കോര്‍മാന്‍ കടപ്പുറം ചെക്കിഡെന്റപ്പുരയില്‍ സി. പി.താജുദ്ദീന്‍ എന്ന സാജു(40) എന്നിവരാണ് അറസ്റ്റിലായത്. തൃക്കണ്ണാട് മാരന്‍ വളപ്പ് സഞ്ജയ് കുമാര്‍ കൃഷ്ണയുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലാഭവിഹിതം നല്‍കാമെന്ന വ്യവസ്ഥയില്‍ ജോനാഥന്‍ സൈമണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്റ്റാര്‍ട്ടജിസ്റ്റ് സെന്റ് എന്ന വാട്ടസ് ആപ്പ് ഗ്രൂപ്പു വഴിയും അല്പാക്‌സ്സിപ്രോ എന്ന ട്രേഡിംഗ് ആപ്പ് വഴിയും 2024 ജനുവരി 8 മുതല്‍ ഫെബ്രുവരി 6 വരെയുള്ള പല ദിവസങ്ങളിലായി വിവിധ അകൗണ്ടുകളിലേക്ക് 31,92,785 രൂപവാങ്ങി ലാഭവിഹിതമോ മുതലോ തിരികെ നല്‍കാതെ ചതിവ് ചെയ്തത്.
ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌റ് ചെയ്തു. അന്വേഷണസംഘത്തിലെ സിഐ അരുണ്‍ഷാ, എഎസ്‌ഐ ജോസഫ്, ജയപ്രകാശ്, സിനീയര്‍ പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, രാഗേഷ്, സീമ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page