കാസര്‍കോട്: ജി എച്ച് എസ് എസ് ചെമ്മനാട്, പരവനടുക്കം എയര്‍ വിംഗ് എന്‍ സി സി കേഡറ്റുകള്‍ ഫ്‌ളയിങ് പരിശീലനം പൂര്‍ത്തീകരിച്ചു. എറണാകുളം കൊച്ചിന്‍ റിഫൈനറി സ്‌കൂളില്‍ നടന്നു കൊണ്ടിരിക്കുന്ന എന്‍ സി സി യുടെ വാര്‍ഷിക ട്രെയിനിങ് ക്യാമ്പില്‍ പങ്കെടുക്കുന്ന 46 കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 10 കേഡറ്റുകള്‍ക്കാണ് കൊച്ചിന്‍ നേവല്‍ ബേസില്‍ വച്ച് പറക്കല്‍ പരിശീലനം നല്‍കിയത്.
എയര്‍ വിംഗ് എന്‍ സി സി യുടെ ഫ്‌ളയിങ് പരിശീലനത്തിന് ഉപയോഗിക്കുന്ന സെന്‍ മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റില്‍ ആണ് കുട്ടികള്‍ പറന്നത്. എയര്‍വിംഗ് എന്‍ സി സി യുടെ സിലബസിന്റെ ഭാഗമായുള്ള ലാന്‍ഡിങ്, ടേക്ക്ഓഫ്, വിമാനത്തിന് അകത്തു ഉപയോഗിക്കുന്ന ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. കൊച്ചിയുടെ ആകാശകാഴ്ചകളും കുട്ടികള്‍ ആസ്വദിച്ചു.
പരിശീലനത്തിന് 3 കേരള എയര്‍ സ്‌ക്വാഡ്രന്‍ കമാന്‍ഡിങ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ നവിന്‍ എം നായര്‍, സെര്‍ജന്റ് സ്മിതേഷ്, സ്‌കൂള്‍ എന്‍ സി സി ഓഫിസര്‍ രതീഷ് കുമാര്‍ കെ പി എന്നിവര്‍ നേതൃത്വം നല്‍കി. കേഡറ്റുമാരായ അഭിനവ് സി, അഭിജിത് എം, അനുഷ് എ കെ, അര്‍ജുന്‍ എ കെ, നിരഞ്ജന്‍ എം, ആദിത്യ വി, നിവേദ്യ എസ് ആര്‍, നിയ കെ വി, ശിവനന്ദിനി പി, ശ്രീശിക കെ കെ എന്നിവരാണ് പരിശീലനം നേടിയത്.
