ബദിയഡുക്കയില്‍ കൂട്ടത്തല്ല്; 4 പേര്‍ ആശുപത്രിയില്‍, ആറു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബദിയഡുക്കയില്‍ പച്ചക്കറി വ്യാപാരിയും ബാര്‍ബറും തമ്മിലുണ്ടായ വാക്കു തര്‍ക്കം കൂട്ടത്തല്ലിലും നാലു പേരുടെ പരിക്കിലും കലാശിച്ചു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
പരിക്കേറ്റ ബദിയടുക്കയിലെ പച്ചക്കറി വ്യാപാരി ചെടേക്കാലിലെ ഷരീഫ്, ജീവനക്കാരനായ സക്കറിയ എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും ബാര്‍ബര്‍ ഷോപ്പ് ഉടമ രാജേഷ്, സഹോദരന്‍ രഞ്ജിത്ത് എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഷരീഫും സമീപത്തെ ബാര്‍ബര്‍ ഷോപ്പ് ഉടമ രാജേഷും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തേത്തുടര്‍ന്നാണ് പ്രശ്‌നം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സക്കറിയയും രാജേഷിന്റെ സഹോദരനും മറ്റു രണ്ട് പേരും പ്രശ്‌നത്തില്‍ ഇടപെട്ടതോടെ കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഷരീഫിന്റെ പരാതിയില്‍ രാജേഷ്, സഹോദരന്‍ രഞ്ജിത്ത്, മുന്ന, ഗിരീഷ് എന്നിവര്‍ക്കെതിരെയും രാജേഷിന്റെ പരാതിയില്‍ ഷരീഫ്, സക്കറിയ എന്നിവര്‍ക്കെതിരെയും കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page