പാലക്കാട്: കടുത്ത ചൂടിനെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം. ദുരന്തനിവാരണ അതോറിറ്റി ഇത് സംബന്ധിച്ച് ജില്ലയിലെ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് മെയ് രണ്ടു പേരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അഡീഷണല്‍ ക്ലാസുകളോ സമ്മര്‍ ക്ലാസുകളോ നടത്താന്‍ പാടില്ലെന്ന് കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. കോളേജുകളിലും ക്ലാസ് പാടില്ല. സമ്മര്‍ ക്യാമ്പുകള്‍ നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്. ഗര്‍ഭിണികളും കിടപ്പ് രോഗികളുമുള്ള ആശുപത്രി വാര്‍ഡുകളില്‍ ചൂട് കുറയ്ക്കുന്നതിനുള്ള ഇടപെടല്‍ നടത്താനും നിര്‍ദ്ദേശമുണ്ട്.