ഉദുമ: കൊല്ലം ജില്ലയില്‍ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് രോഗികള്‍ക്കുള്ള ആയുര്‍വേദ കെയര്‍ പദ്ധതിയായ ആയുര്‍ പാലിയം കാസര്‍കോട് ജില്ലയിലും നടപ്പിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ എം ഐ എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ നടത്തിയ പരീക്ഷയുടെ ഇന്റര്‍വ്യൂ തീയതി എത്രയും വേഗത്തില്‍ പ്രഖ്യപിക്കുക, പി എസ് സിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയ്യറി ഇന്റര്‍വ്യൂ എന്നത് 80:20 എന്ന രീതിയില്‍ സുതാര്യമായി നടത്തി എത്രയും വേഗം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. പാലക്കുന്നില്‍ നടന്ന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.പി.പത്മേഷണന്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീബ.എ.എല്‍. മുഖ്യാതിഥിയായി. 30ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് യാത്രയയപ്പ് നല്‍കി. സംസ്ഥാന സെക്രട്ടറി ഡോ.സിരി സൂരജ്.പി.സി. മുഖ്യപ്രഭാഷണം നടത്തി. അഖില്‍ മനോജ്, ഡോ.സീമ ജി.കെ., ഡോ.രഞ്ജിത്ത് കെ.ആര്‍., ഡോ.ശ്രുതി പണ്ഡിറ്റ്.കെ., ഡോ.ദിവ്യ.പി.വി., ഡോ.അജിത്ത് നമ്പ്യാര്‍, ഡോ.കുമാരന്‍.കെ., ഡോ.രാജീവന്‍.വി., ഡോ.പ്രവീണ്‍ പി.ആര്‍., ഡോ.പ്രേംരാജ്.കെ., ഡോ.സന്ദീപ്.കെ., ഡോ.രജിത.ടി.വി., ഡോ.ആയിഷത്ത് നാസിയ.സി.ഐ., ഡോ.അഖില കൃഷ്ണന്‍.കെ. സംസാരിച്ചു.
ഭാരവാഹികളായി ഡോ.അജിത് നമ്പ്യാര്‍.എ. (പ്രസി.), ഡോ.ശ്രുതി പണ്ഡിറ്റ്.കെ.(സെക്ര.), ഡോ.കൃഷ്ണകുമാര്‍.എം.കെ.(ട്രഷ.), വനിതാ കമ്മിറ്റി ഭാരവാഹികളായി ഡോ.ദീപ.എ.(ചെയര്‍.) ഡോ.സെമീന.കെ.(കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു.