കൊന്നക്കാട് സ്വദേശി കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: കൊന്നക്കാട് സ്വദേശിയായ ഗൃഹനാഥനെ കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊന്നക്കാട് വട്ടക്കയം സ്വദേശി ചന്ദ്രനാ(65)ണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് മൃതദേഹം ട്രാക്കില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചക്ക് വട്ടക്കയത്തെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിന്റെ സൂപ്പര്‍വൈസറായി ജോലിചെയ്തുവരികയായിരുന്നു.
ഭാര്യ: ചന്ദ്രാവതി. മക്കള്‍: നിതിന്‍ ചന്ദ്രന്‍, ധന്യ ചന്ദ്രന്‍. മരുമകള്‍: രശ്മി. മാലോം ചുള്ളിയിലെ പരേതനായ ആലക്കോടന്‍ ശങ്കരന്‍ മണിയാണിയുടെയും, കല്യാണി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: മനോഹരന്‍, സുധാകരന്‍(ഗള്‍ഫ്), രത്‌നാകരന്‍(ഗള്‍ഫ്), ഗീത, പുഷ്പ, സുലോചന, അജിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page