കാസര്‍കോട്: കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം എടനീരില്‍ ആരംഭിച്ചു. എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി സ്ഥാനാര്‍ഥിയെ അനുഗ്രഹിച്ചു. രാവിലെ മഠതിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമിജിയുടെ അനുഗ്രഹം തേടിയതിന് ശേഷമാണ് സ്ഥാനാര്‍ഥി ഉദ്ഘാടന സദസ്സിലേക്ക് എത്തിയത്. സിടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷനായിരുന്നു. കല്ലട്ര മാഹിന്‍ ഹാജി, കെ നീലകണ്ഠന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഖാദര്‍ മാങ്ങാട്, കരിവെള്ളൂര്‍ വിജയന്‍, ഹക്കീം കുന്നില്‍, കരുണ്‍താപ്പ, നാസര്‍ ചെര്‍ക്കളം, അശ്രഫ് എടനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍കോട് മണ്ഡലത്തിലെ 32 കേന്ദ്രങ്ങളില്‍ ഇന്ന് പര്യടനം നടത്തും
