കാസര്‍കോട്: നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സൂക്ഷമ പരിശോധനയില്‍ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ച സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും മത്സര രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. കാസര്‍കോട് ലോക്സഭാ മണ്ഡലം വരണാധികാരി ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ ആണ് ചിഹ്നം അനുവദിച്ചത്.
- എംഎല്‍ അശ്വിനി- ഭരതീയ ജനതാ പാര്‍ട്ടി- താമര
- എം.വി. ബാലകൃഷ്ണന്‍ -കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)-ചുറ്റിക അരിവാള്‍ നക്ഷത്രം
- രാജ് മോഹന്‍ ഉണ്ണിത്താന്‍ -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കൈ
- സുകുമാരി എം – ബഹുജന്‍ സമാജ് പാര്‍ട്ടി – ആന
- അനീഷ് പയ്യന്നൂര്‍- ( സ്വതന്ത്രന്‍) -ഓട്ടോറിക്ഷ
- എന്‍ കേശവനായക് -(സ്വതന്ത്രന്‍) -കരിമ്പു കര്‍ഷകന്‍
- ബാലകൃഷ്ണന്‍.എന്‍- (സ്വതന്ത്രന്‍)- ചെസ്സ്‌ബോര്‍ഡ്
- മനോഹരന്‍ കെ -(സ്വതന്ത്രന്‍)- ബാറ്റ്
- രാജേശ്വരി കെ ആര്‍- ( സ്വതന്ത്ര )- സൈക്കിള്‍പ്പമ്പ്.