വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ച 53 കാരന് പിഴ ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം നടന്നത്. 600 ഓസ്ട്രേലിയൻ ഡോളറാണ് ഇയാൾക്ക് പിഴയിട്ടത്.എയർ ന്യൂസിലൻഡ് വിമാനത്തിലാണ് സംഭവം. ലാൻഡിങ്ങിന് ശേഷം ഏത് ടെർമിനലിലേക്കാണ് പോകേണ്ടതെന്ന് അറിയുന്നതിനായി കാത്തിരിക്കുകയായിരുന്നു വിമാനം. ഈ സമയത്താണ് യാത്രക്കാരൻ കപ്പിൽ മൂത്രമൊഴിക്കുകയായിരുന്നു. സഹയാത്രക്കാരിയും 15 വയസുള്ള മകളും ഈ സംഭവം നേരിട്ട് കണ്ടു. വിവരം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തി. യാത്രക്കാരൻ മദ്യപിച്ചട്ടുള്ളതായി ഇവർ ആരോപിക്കുന്നു. വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ കപ്പിലുണ്ടായിരുന്ന മൂത്രം യാത്രക്കാരിൽ ഒരാളുടെ ദേഹത്ത് തെറിപ്പിച്ചതായും പരാതിയുണ്ടായിരുന്നു. മൂന്നുമാസത്തിനു ശേഷമാണ് കേസിൽ വിധി ഉണ്ടായത്. യാത്രക്കാരന്റെ പേര് ഉൾപ്പെടുന്ന വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
