മോസ്‌കോ: റഷ്യയില്‍ അണക്കെട്ടു പൊട്ടി വന്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു.
റഷ്യ- കസാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് അപകടം. തെക്കന്‍ യുറല്‍ ഓറെന്‍ബര്‍ഗ് മേഖലയില്‍ നിന്നു 4500 പേരെ മാറ്റി പാര്‍പ്പിച്ചതായി റഷ്യന്‍ സംഘം അറിയിച്ചു. അതേസമയം 4402 പേരെ മാറ്റിപാര്‍പ്പിച്ചതായി ഓറൈന്‍ബര്‍ഗ് ഗവര്‍ണറുടെ ഓഫീസ് വെളിപ്പെടുത്തി. ഇതില്‍ 1100 പേര്‍ കുട്ടികളാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മന്ത്രിസഭാംഗത്തോടു അണക്കെട്ടു തകര്‍ന്ന സ്ഥലം അടിയന്തിരമായി സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചു. പത്തുവര്‍ഷം മുമ്പാണ് അണക്കെട്ടു നിര്‍മ്മിച്ചത്. അണക്കെട്ടു ചുരുങ്ങിയ കാലയളവിനുള്ളില്‍ തകര്‍ന്ന പശ്ചാത്തലത്തില്‍ അതു നിര്‍മ്മിച്ചവര്‍ക്കെതിരെ അശ്രദ്ധക്കും നിര്‍മ്മാണ സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിനും കേസെടുത്തു.
