ന്യൂദെല്‍ഹി: അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ഷ്രിനാറ്റേ ബി ജെ പി എം പി ദിലീപ് ഘോഷ് എന്നിവരെ ഇലക്ഷന്‍ കമ്മീഷന്‍ താക്കീതു ചെയ്തു. നേതാക്കന്മാര്‍ ആക്ഷേപകരമായ വ്യക്തിഗത പരാമര്‍ശങ്ങള്‍ നടത്തിയെന്നും അതുവഴി മാതൃകാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ഇതു സംബന്ധിച്ചു നല്‍കിയ നോട്ടീസില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളിടത്തോളം പൊതുവേദികളില്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നേതാക്കന്മാര്‍ നിര്‍ബന്ധിരായിരിക്കണമെന്നു കമ്മീഷന്‍ മുന്നറിയിച്ചു. ഇവരുടെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പു പ്രചാരണ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിരീക്ഷിക്കും. മുന്നറിയിപ്പു നോട്ടീസിന്റെ കോപ്പികള്‍ ബന്ധപ്പെട്ട പാര്‍ട്ടികളുടെ പ്രമുഖര്‍ക്കും നല്‍കിയിട്ടുണ്ട്.
