പിറന്നാളിന് ഓൺലൈൻ വഴി കേക്കു വാങ്ങി; കഴിച്ച 10 വയസുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം; കുടുംബവും ആശുപത്രിയിൽ

പിറന്നാളിന് ഓൺലൈനിൽ നിന്നും വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. കേക്ക് കഴിച്ച കുടുംബത്തിലെ മുഴുവനാളുകളെയും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നാണ് പിറന്നാളിനായുള്ള കേക്ക് ഓൺലൈൻ വഴി വാങ്ങിയത്. മാർച്ച് 24ന് വൈകീട്ട് എഴോടെയായിരുന്നു കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചത്. പത്തോടെ കേക്ക് കഴിച്ച എല്ലാവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളനുഭവപ്പെടാൻ തുടങ്ങി. കേക്ക് കഴിച്ച കുട്ടികൾ ദാഹം പ്രകടിപ്പിക്കുകയും വൻതോതിൽ വെള്ളം കുടിക്കുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടികൾ ഛർദിക്കാൻ തുടങ്ങുകയായിരുന്നു.
അടുത്ത ദിവസം ആരോഗ്യം വഷളായതോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം നേരിട്ട കുട്ടിക്ക് ഓക്‌സിജൻ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഏറെ വൈകാതെ മരണത്തിന് കീഴടങ്ങി.
കേക്കിൽ വിഷം അടങ്ങിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിന് പിന്നാലെ പിറന്നാളാഘോഷത്തിൽ കുട്ടി കേക്ക് മുറിക്കുന്നതിന്റെയും കഴിക്കുന്നതിന്റെയും പങ്കുവയ്ക്കുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സംഭവത്തിൽ ബേക്കറി ഉടമക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകി. കേക്കിന്റെ സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page