
പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഐ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജില്ലാ കൗണ്‍സില്‍ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുല്‍ ഷുക്കൂറാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ചുമതല ഇദ്ദേഹത്തിനു ഉണ്ടായിരുന്നു.
സിപിഐ നേതൃത്വവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് ഷുക്കൂറിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നു പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജു വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും കൂടുതല്‍ സിപിഐ നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നും ഷുക്കൂര്‍ പ്രതികരിച്ചു. എന്നാല്‍ ഷുക്കൂറിന്റെ രാജിയെക്കുറിച്ച് സിപിഐ നേതൃത്വം പ്രതികരിച്ചിട്ടില്ല.