കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണം. വ്യാഴാഴ്ച രാത്രി കാട്ടാന കുത്തേറ്റ് ഓവാലി പഞ്ചായത്തിലെ പെരിയ ചുണ്ടി സ്വദേശി പ്രശാന്ത്(25) കൊല്ലപ്പെട്ടു. ഒരാഴ്ചയ്ക്കിടയില്‍ കാട്ടാന ആക്രമണത്തില്‍ ഇതേ സ്ഥലത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് പ്രശാന്ത്. കഴിഞ്ഞ ദിവസം ദേവര്‍ഷോലയില്‍ എസ്‌റ്റേറ്റ് തൊഴിലാളിയായ മാധവ് (52), മസിനഗുഡിയിലെ കര്‍ഷകന്‍ നാഗരാജു എന്നിവര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാട്ടാന ശല്ല്യത്തിനെതിരെ നാട്ടില്‍ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.
