അമേരിക്കയിൽ ടിക് ടോക്ക് നിരോധിക്കും; ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി; നിരോധിക്കാൻ കാരണമിതാണ്

വാഷിംഗ്‌ടൺ ഡിസി: ചൈനീസ് സമൂഹമാധ്യമ ആപ്ലിക്കേഷൻ ടിക് ടോക് അമേരിക്കയിൽ നിരോധിക്കും. ഇത് നിരോധിക്കാൻ നിർദേശിക്കുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി.
ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിൽ നിന്ന് ടിക് ടോക് ഒഴിഞ്ഞില്ലെങ്കിൽ നിരോധനം ഏർപ്പെടുത്തും. ബൈറ്റ് ഡാൻസുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ആറ് മാസത്തെ കാലാവധിയാണ് ജപ്രതിനിധി സഭ അനുവ ദിച്ചിരിക്കുന്നത്. 65നെതിരെ 352 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ടിക് ടോക് ദേശീയ സുരക്ഷയെ ബാധി ക്കുന്നുവെന്ന കാരണത്താലാണ് നിരോധനത്തി ന് നിർദേശമുയർന്നത്. സെനറ്റ് പാസാക്കിയാൽ ബിൽ നിലവിൽ വരും. ടിക് ടോക് നിരോധിക്കുന്നതിനോട് അനുകൂല സമീപനമാണ് പ്രസിഡൻ്റ് ജോ ബൈഡനുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറും അടക്കം അമേരിക്കയിലെ എല്ലാ ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പ് നിരോധിക്കാനുള്ള അധികാരമാണ് പുതിയ നിയമം പ്രസിഡന്‍റിന് നൽകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page