കുമ്പള: ടയറിന്റെ പഞ്ചറടക്കുന്നതിനെച്ചൊല്ലിയുണ്ടായ കയ്യാങ്കളിയില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഉപ്പള മണ്ണംകുഴിയിലെ മണ്ണംകുഴി ടയേര്‍സ് ഉടമ അബ്ദുല്‍ മജീദ് (62), മണ്ണംകുഴിയിലെ മൂസ(60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയേറ്റ് തന്റെ ഒരു പല്ലു കൊഴിഞ്ഞതായി മൂസ പരാതിപ്പെട്ടു.
