പോണ്‍ താരം സോഫിയ ലിയോണ്‍ (26) അന്തരിച്ചു. ഈമാസം ഒന്നിന് യുഎസിലെ മയാമിയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ യാതൊരു പ്രതികരണവും ലഭിക്കാതെ വന്നപ്പോള്‍ അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടെത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോണ്‍ ഇന്‍ഡസ്ട്രിയില്‍ അടുത്തിടെയുണ്ടാവുന്ന നാലാമത്തെ മരണമാണിത്. മരണകാരണത്തെക്കുറിച്ച് ലോക്കല്‍ പൊലീസിന്റെ അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും സോഫിയയുടെ രണ്ടാനച്ഛന്‍ മൈക്ക് പ്രതികരിച്ചു. സോഫിയ ആത്മഹത്യ ചെയ്തതല്ല. അവളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും മൈക്ക് കൂട്ടിച്ചേര്‍ത്തു.
നടിയുടെ സംസ്‌കാരത്തിനുള്ള ഫണ്ട് ശേഖരത്തിനായി ‘ഗോഫണ്ട്മീ’ എന്ന വെബ്‌സൈറ്റ് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന സോഫിയ ലിയോണി, കഴിഞ്ഞയാഴ്ച അവസാനമായി പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
1997 ജൂണ്‍ 10ന് യുഎസിലെ മിയാമിയിലാണ് സോഫിയ ലിയോണ്‍ ജനിച്ചത്. 18-ാം വയസിലാണ് പോണ്‍ ഇന്‍ഡസ്ട്രിയിലേക്കുള്ള കടന്നുവരവ്. ഇവര്‍ക്ക് 1 മില്യണ്‍ ഡോളര്‍ ആസ്തിയുള്ളതായാണ് കണക്കുകള്‍ പറയുന്നത്. കാഗ്നി ലിന്‍ കാര്‍ട്ടര്‍, ജെസ്സി ജെയ്ന്‍, തൈന ഫീല്‍ഡ്സ് തുടങ്ങിയ പോണ്‍ താരങ്ങളും ഈ വര്‍ഷം മരിച്ചിരുന്നു. ഇതിന് പിറകെയാണ് 26 ാം വയസില്‍ സോഫിയ ലിയോണും മരിക്കുന്നത്.
അതേസമയം, കഴിഞ്ഞ കുറച്ച മാസങ്ങളായി രതിച്ചിത്ര മേഖലയിലെ നടികള്‍ മരിക്കുന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. മൂന്നു മാസത്തിനിടെ നാലാമത്തെ രതിച്ചിത്ര നടിയാണ് മരണത്തിനു കീഴടങ്ങുന്നത്. ഈ വര്‍ഷം ജനുവരിയില്‍ നടിയ ജെസ്സി ജെയ്‌നിനെ കാമുകന്‍ ബ്രെറ്റ് ഹസെന്‍മുള്ളറിനൊപ്പം ഒക്ലഹോമയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെറുവിലെ നടിയായ തൈന ഫീല്‍ഡ്സും ജനുവരിയില്‍ മരണത്തിനു കീഴടങ്ങി. കഴിഞ്ഞ മാസം നടി കാഗ്‌നി ലിന്‍ കാര്‍ട്ടറും മരിച്ചിരുന്നു.
