കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി മരിച്ച അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചെറിഞ്ഞു.
വെസ്റ്റ് ബംഗാള്‍ നാദിയ നസീര്‍പൂര്‍ സ്വദേശികളായ ദീന്‍ മുഹമ്മദ് മാലിക്കിന്റെ മകന്‍ സന്തുമാലിക് (32), മൊയ്തീന്‍ ഷെയ്ഖിന്റെ മകന്‍ ഫാറൂഖ് ഷെയ്ഖ്( 23) എന്നിവരാണ് മരിച്ചത്. രാത്രി ഏറെ വൈകി കൂടെ താമസിക്കുന്നവര്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയില്‍ എത്തിയാണ് മൃതദേഹങ്ങള്‍ തിരിച്ചെറിഞ്ഞത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ ഇവര്‍ ജോലി കഴിഞ്ഞ് താമസസ്ഥലമായ
കൊളവയലില്‍ ക്വാര്‍ട്ടേഴ്സിലേക്ക് വരുന്നതിനിടെ അതിഞ്ഞാല്‍ മാപ്പിള എല്‍പി സ്‌കൂളിന് പടിഞ്ഞാര്‍ ഭാഗത്തെ റെയില്‍ ട്രാക്കിലാണ് വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ ട്രെയിന്‍ തട്ടി മരിച്ചത്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി രണ്ട് മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൊബൈലിന്റെ ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ച്
സംസാരിച്ചു പാളംമുറിച്ചു കടക്കുന്നതിനിടെ രണ്ട് ട്രെയിനുകള്‍ ഇരുപാളങ്ങളിലൂടെയും എത്തുകയും ഈ സമയം അപകടത്തില്‍പ്പെട്ടതായാണ് വിവരം. ഫോണുകള്‍ ചിന്നി ചിതറിയ നിലയിരുന്നു.
