കാസര്‍കോട്: മഹാരാഷ്ട്രയില്‍ നടന്ന 72-ാമത് അഖിലേന്ത്യാ പൊലീസ് ഗെയിംസില്‍ സെപക് താക്രോ(കിക്ക് വോളിബോള്‍) മല്‍സരത്തില്‍ കേരള ടീമിന് വെങ്കലം ലഭിച്ചു. ഉത്തരേന്ത്യയില്‍ പ്രശസ്തമായ ഈ മല്‍സരത്തില്‍ കേരളത്തിന് ആദ്യമായാണ് മെഡല്‍ ലഭിക്കുന്നത്. കേരള ടീമില്‍ കാസര്‍കോട് പൊലീസില്‍ നിന്നും നാലു പേരാണ് മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. നീലേശ്വരം സ്വദേശി പ്രശാന്ത്, തൃക്കരിപ്പൂര്‍ സ്വദേശി കെ.പി.വി രാജീവന്‍, കാഞ്ഞങ്ങാട് സ്വദേശി ജ്യോതിഷ്, കരിവെള്ളൂര്‍ സ്വദേശി ഷിജു എന്നിവരാണ് ജില്ലയ്ക്ക് അഭിമാനമായത്. തൃക്കരിപ്പൂര്‍ സ്വദേശി ബാബുവാണ് കോച്ച്.